നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കണം : ബശീര്‍ ഫൈസി ദേശമംഗലം

ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി
ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍ നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് പൊതു സമൂഹത്തിന്റെ ബാധ്യതയെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ബശീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടുപാര്‍ശ്വ വല്‍കരിക്കപ്പെടുന്നവരെയും അവഗണിക്കപ്പെടുന്നവരെയും മുഖ്യധാരയിലേക്കെത്തിക്കുന്നതിന് പ്രതിജ്ഞാ ബദ്ധരാവമണമെന്നും അദ്ദേഹം പറഞ്ഞു. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ എം..സി ഹാളില്‍ സംഘടിപ്പിച്ച സില്‍വര്‍ജൂബിലി സന്ദേശ പ്രഭാഷണം 'എന്റെ സുപ്രഭാതംപരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തുടി.എസ് മമ്മി ദേശമംഗലം അദ്ധ്യക്ഷത വഹിച്ചുജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ ഇബ്രാഹീം ഫൈസി പഴുന്നാന,ശബീര്‍ അകലാട്പി.എസ് ഇസ്ഹാഖ്നൂറുദ്ദീന്‍ യമാനിഅശ്‌റഫ് മൗലവി കുഴിങ്ങരഅബ്ദുര്‍റഹ്മാന്‍ പടിഞ്ഞാക്കരമുസ്ഥഫ മുണ്ടുപാറ തുടങ്ങിയവര്‍ പങ്കെടുത്തു. ''നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത''എന്ന പ്രമേയവുമായി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തിലാണ് സില്‍വര്‍ജൂബിലി നടക്കുന്നത്.

നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കണം : ബശീര്‍ ഫൈസി ദേശമംഗലം

ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി
ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍ നീതി നിഷേധിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് പൊതു സമൂഹത്തിന്റെ ബാധ്യതയെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ബശീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടുപാര്‍ശ്വ വല്‍കരിക്കപ്പെടുന്നവരെയും അവഗണിക്കപ്പെടുന്നവരെയും മുഖ്യധാരയിലേക്കെത്തിക്കുന്നതിന് പ്രതിജ്ഞാ ബദ്ധരാവമണമെന്നും അദ്ദേഹം പറഞ്ഞു. SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂര്‍ എം..സി ഹാളില്‍ സംഘടിപ്പിച്ച സില്‍വര്‍ജൂബിലി സന്ദേശ പ്രഭാഷണം 'എന്റെ സുപ്രഭാതംപരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തുടി.എസ് മമ്മി ദേശമംഗലം അദ്ധ്യക്ഷത വഹിച്ചുജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ ഇബ്രാഹീം ഫൈസി പഴുന്നാന,ശബീര്‍ അകലാട്പി.എസ് ഇസ്ഹാഖ്നൂറുദ്ദീന്‍ യമാനിഅശ്‌റഫ് മൗലവി കുഴിങ്ങരഅബ്ദുര്‍റഹ്മാന്‍ പടിഞ്ഞാക്കരമുസ്ഥഫ മുണ്ടുപാറ തുടങ്ങിയവര്‍ പങ്കെടുത്തു. ''നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത''എന്ന പ്രമേയവുമായി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തിലാണ് സില്‍വര്‍ജൂബിലി നടക്കുന്നത്.

SKSSF തൃശൂര്‍ മേഖല കമ്മിറ്റി കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

മുനീര്‍ ഹുദവി ഫറോഖ് ക്ലാസ് അവതരണം നടത്തുന്നു
ചിറക്കല്‍ : SKSSF തൃശൂര്‍ മേഖല കമ്മിറ്റി ചിറക്കല്‍ സ്വിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ഇബ്രാഹീം ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. സിപെറ്റ് ഡയറക്ടര്‍ മുനീര്‍ ഹുദവി ഫറോഖ് വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്ഹാഖ് ചിറക്കല്‍, കമാല്‍ ചെറുചേനം എന്നിവര്‍ സംസാരിച്ചു. SKSSF മേഖല പ്രസിഡന്റ് അഡ്വക്കറ്റ് ഹാഫിള് അബൂബക്കര്‍ സ്വാഗതവും മേഖല ജനറല്‍ സെക്രട്ടറി ശുക്കൂര്‍ ദാരിമി നന്ദി പറഞ്ഞു.


വിസ്മയക്കാഴ്ചകളൊരുക്കി സുവര്‍ണ്ണം 13 ജാമിഅഃ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

സുവര്‍ണ്ണം 13 എക്‌സിബിഷനില്‍ ഒരു
ക്കിയ  'ഹിറാ ഗുഹ'ക്ക് മുമ്പില്‍ 
എം.ഐ ഷാനവാസ്
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി യോടനുബന്ധിച്ച് ഒരുക്കിയ സുവര്‍ണ്ണം 13 എക്‌സ്‌പോ വിസ്മയക്കാഴ്ചകള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നു. മതവും ചിത്രവും പൈതൃകവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രദര്‍ ശനങ്ങള്‍ ഏറെ കൗതുകകരമാണ്. ഇസ്‌ലാമിക നവ ജാഗരണത്തിന്റെ ചരിത്ര വഴികള്‍ ആധുനിക സമൂഹത്തോട് സുന്ദരമായി സംവദിക്കുന്ന എക്‌സ്‌പോ മാനവ വിമോചനത്തിന് തുടക്കം കുറിച്ച ഹിറാഗുഹയും അതിലൂടെ കടന്ന് പോവുമ്പോഴുള്ള 'ഇഖ്‌റഇ'ന്റെ പാരായണവും ഏറെ ശ്രദ്ധേയമാണ്. ജബലു റഹ്മയും സുഫ്ഫത്ത് തറയും പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പശ്ചാത്തലവും ഏറെ ചിന്തകളുണര്‍ത്തുന്നതാണ്. ഇസ്‌ലാമിക സന്ദേശവുമായി പ്രവാചക അനുയായികള്‍ കേരളത്തിലേക്ക് കടന്നു വന്ന പായക്കപ്പലും, ആദ്യകാല ജ്ഞാന മാര്‍ഗമായിരുന്ന ഓത്തു പള്ളിയുടേയും പ്രസിദ്ധമായ പൊന്നാനി പള്ളിയുടേയും ആവിഷ്‌കരണമാണ് മറ്റൊരു പ്രത്യേകത. സമസ്തയുടെ പിന്നിട്ട വഴികള്‍, ഖുര്‍ആനിലെ ശാസ്ത്രം, ഇസ്‌ലാമിക് ആര്‍ട്ട് ഗ്യാലറി, ശിഹാബ് തങ്ങളുടെ ജീവ ചരിത്രം ഒപ്പിയെടുക്കുന്ന ഫോട്ടോകള്‍, യുദ്ധത്തിനും അനീതിക്കുമെതിരെയുള്ള വിവിധ കൊളാഷ് പ്രദര്‍ശനങ്ങള്‍,. എക്‌സ്‌പോ സമാപന ദിവസമായ ജനുവരി 13 വരെ യുണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജാമിഅഃയുടെ അമ്പത് പണ്ഡിത പ്രതിഭകള്‍ക്ക് പുരസ്‌കാരം

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ സുവര്‍ണ്ണ ജൂബിലയുടെ രണ്ടാം ദിനത്തിന് തുടക്കമായത് ഫൈസി പ്രതിഭാ പുരസ്‌കാരത്തോടെയാണ്. ജാമിഅഃയില്‍ നിന്ന് ഫൈസി ബുരുദം നേടി പുറത്തിറങ്ങിയ ആറായിരത്തിലധികം വരുന്ന പണ്ഡിതരില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട അമ്പത് പ്രതിഭകളെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. കോളേജ് പ്രിന്‍സപ്പളായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ സ്മിരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ഇന്നലെ നല്‍കിയത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സമസ്ത മുശാവറാ അംഗങ്ങളായ 14 പേര്‍ക്ക് പുറമെ ദര്‍സ്, സംഘാടനം, പത്ര പ്രവര്‍ത്തന, ഇസ്‌ലാമിക് സാഹിത്യം, അറബിക് കവിത, ഗവേഷണം തുടങ്ങി മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം വിതരണം ചെയ്തു. പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി മുഹമ്മദ് ഫൈസി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിച്ചു. നേരത്തെ പുരസസ്‌കാര ജേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങല്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം സമ്മാനിച്ചിരുന്നു

SYS 60-ാം വാര്‍ഷികം; സ്വാഗത സംഘമായി

ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കണ്‍വീനര്‍, ചെര്‍കളം അബ്ദുല്ല ട്രഷര്‍
കാസര്‍ഗോഡ്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കാസര്‍ഗോഡ് വ്യാപാര ഭവനില്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഖാസിം മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചെര്‍ക്കുളം അബ്ദുല്ല സാഹിബ് സംസാരിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാനല്‍ പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. മുക്കം ഉമര്‍ ഫൈസി നന്ദി പറഞ്ഞു. 

രക്ഷാധികാരികള്‍: സി.കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്‌റാഹീം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഇ.അഹമദ് സാഹിബ് സ്വാഗസംഘം ഭാരവാഹികള്‍ : പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍(ചെയര്‍മാന്‍), ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), പികെ.കുഞ്ഞാലിക്കുട്ടി സാഹിബ്, അബ്ദുറഹ്മാന്‍ കല്ലായി, മെട്രൊ മുഹമ്മദ് ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഇബ്രാഹീം ഫൈസി ജെഡിയാര്‍,
വി.മോയിമോന്‍ ഹാജി, യഹ്‌യ തളങ്കര, എം.എം.മുഹിയുദ്ധീന്‍ മുസ്‌ലിയാര്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, ഖാസി ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി ഉസ്താദ്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, കെ.പി.മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, യു.കെ.ലത്തീഫ് മുസ്‌ലിയാര്‍, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കുപ്പ, ഉസ്മാന്‍ ഹാജി സിദ്ധാപുരം, കെ.പി.കോയ കുറ്റിക്കാട്ടൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍), കുമ്പള ഖാസിം മുസ്‌ലിയാര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) അബൂബക്കര്‍ ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, പി.ടി.ഖാലിദ് മാസ്റ്റര്‍ പെരിന്തല്‍മണ്ണ, അബ്ബാസ് ഫൈസി പുത്തിഗെ, സലീം എടക്കര, ബശീര്‍ ദാരിമി തളങ്കര, കെ.എം. അബ്ബാസ് ഹാജി ചക്ക്മുക്കി, ലത്തീഫ് ഹാജി മദര്‍ ഇന്ത്യ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മെട്രൊ അബ്ദുല്‍ഹമീദ് ഹാജി, കെ.പി.പി. തങ്ങള്‍, കെ.പി.പി. തങ്ങള്‍, എന്‍.പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍,

ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, അശ്‌റഫ് മിസ്ബഹി, സി.മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി, ശരീഫ് ഫൈസി, ബബ്രാണ അല്‍ ഖാസിമി, കെ.യു.ദാവൂദ് കാഞ്ഞങ്ങാട്, ഉസ്മാന്‍ ഹാജി ദുങ്കോടി, ബി.കെ.അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി, മെട്രൊ ഹാജി ഗുര്‍പുര, റശീദ് വെളിഞ്ചം (കണ്‍വീനര്‍മാര്‍) ചെര്‍ക്കുളം അബ്ദുല്ലാ സാഹിബ് (ട്രഷര്‍).
സ്റ്റിയറിംഗ് കമ്മിറ്റി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ചെയര്‍മാന്‍) എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി.ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ, സൈനുല്‍ആബിദീന്‍ തങ്ങള്‍, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, നാസ്വിര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍, സി.ടി.അഹ്മദ് അലി, അബ്ദുല്ല ഫൈസി സിദ്ധാപുരം (വൈസ് ചെയര്‍മാന്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ജോ.കണ്‍വീനര്‍), പുത്തനഴി മൊയ്തീന്‍ ഫൈസി, ഓണംപള്ളി മുഹമ്മദ് ഫൈസി, എം.സി.മായിന്‍ ഹാജി, പാലത്തായി മൊയ്തു ഹാജി കണ്ണൂര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, ഡോ:ബഹാഉദ്ദീന്‍ നദ്‌വി, റഹ്മത്തുല്ലാ ഖാസിമി, ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ ചുള്ളിയോട് (അംഗങ്ങള്‍), മുജീബ് ഫൈസി പൂലോട് (കോ-ഓഡിനേറ്റര്‍)
സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു. തുടര്‍ന്ന് വായിക്കുക ....

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് തുടക്കമായി

സ്ഥാപനം രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭാവി ലക്ഷ്യം വെച്ച് : ഹൈദരലി ശിഹാബ് തങ്ങള്‍ 
 ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലയുടെ ഭാഗമായി സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലയുടെ ഭാഗമായി ആരംഭിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് രാജ്യത്തെ പിന്നാക്ക ജന വിഭാഗങ്ങളുടെയും ന്യൂന പക്ഷത്തിന്റെയും ഉന്നമനം ലക്ഷ്യം വെച്ചാണന്ന് സെന്റര്‍ ചെയര്‍മാനും ജാമിഅ പ്രസിഡന്റുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പ്രസ്തുത സെന്ററിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടിലേറെകാലം കേരളീയ സമൂഹത്തിന് മാതൃകാ പരമായ നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന ഈ കേന്ദ്രം മതവിദ്യഭ്യാസ-സാമൂഹിക-സമ്പത്തിക രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാലോചിതമായ പരിഹാരം കാണാനും കൂടുതല്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും സാധിക്കുന്ന ഗവേഷണങ്ങള്‍ക്കും സാമൂഹിക പഠനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതായിരിക്കും.
ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍, കൗണ്‍സിലിംഗ് & ഗൈഡന്‍സ് സെന്റര്‍, ട്രൈനേഴ്‌സ് ട്രൈനിംഗ്, എജുക്കേഷനല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം, മൈക്രോ ഫൈനാന്‍സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഓര്‍ഫന്‍സ് മോട്ടിവേഷന്‍ പ്രോഗ്രാം, മഹല്ല് മാനേജ്‌മെന്റ് അക്കാദമി തുടങ്ങിയവയായിരിക്കും സെന്ററിന് കീഴില്‍ പ്രഥമമായി ആരംഭിക്കുക. ലോകോത്തര നിലവാരമുള്ള ഒരു സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടാക്കി സെന്ററിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. മുസ്‌ലിം സമുദായത്തിന്റെയും മറ്റു പിന്നോക്ക ജന വിഭാഗങ്ങളുടേയും നാനോത്മുഖ പുരോഗതി ലക്ഷ്യമാക്കിയായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക. കുറ്റ കൃത്യങ്ങളും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദിച്ച് വരികയും കുടുംബ ശൈഥില്യങ്ങളും മറ്റു സാമൂഹിക പ്രശ്‌നങ്ങളും രൂക്ഷമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ ധാര്‍മ്മിക പഠന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങല്‍ക്ക് സെന്റര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിജ്റ കലണ്ടര്‍ പ്രകാശനം നടത്തി.


DUBAI :  എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പുറത്തിറക്കിയ ഹിജ്റ കലണ്ടര്‍  ഇന്നലെ 16/11/2012 വെള്ളിയാഴ്ച  മഗ്രിബ്  നമസ്കാര ശേഷം സുന്നി സെന്ററില്‍ വെച്ച് ബഹു. ഇബ്രാഹിം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വെച്ചു പ്രകാശനം ചെയ്തു. ബഹു. സയ്യിദ് പൂകോയ തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ബഹു. അബ്ദുല്‍ ശുകൂര്‍ ഹാജി തങ്ങളില്‍ നിന്നും കലണ്ടര്‍ ഏറ്റു വാങ്ങി. പ്രസ്തുത പരിപാടിയില്‍ ബഹു. അബ്ദുല്‍ സലാം ഫൈസി ഓലവട്ടുര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. തുടര്‍ന്നു ബഹു. അബ്ദുല്‍ സലാം ഫൈസി മാതാപിതാക്കലോടുള്ള  കടമകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.തുടര്‍ന്നു ഇസ്‌ലാമിക ആദര്‍ശങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബഹു. അബ്ദുല്‍ ഗഫൂര്‍ അന്‍വരി സംസാരിച്ചു.

സദസ്യരുടെ സംശയങ്ങള്‍ക്കു ബഹു. അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ബഹു. അബ്ദുല്‍ സലാം ബാഖവി എന്നിവര്‍ മറുപടി നല്‍കി. യോഗത്തില്‍ ബഹു. അബ്ദുല്‍ ഹകിം ഫൈസി, ബഹു. ശൗകത്  അലി ഹുദവി, ബഹു. സയ്യിദ്  പൂകോയ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ബഹു. അബ്ദുല്‍ സലാം  ബാഖവി ദുആക്കു നേത്രത്വം  നല്‍കി.
റോഹിങ്ക്യയില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്ന് സ്യൂകി
www.islamonweb.net
സാമുദായി സംഘര്‍ഷം നടക്കുന്ന റോഹിങ്ക്യയില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്ന് മ്യാന്മറിലെ പ്രതിപക്ഷ നേതാവ് ഓങ്ങ് സാന്‍ സ്യൂകി. ശക്തമായി സേനയുടെ സാന്നധ്യം മാത്രമേ കാലങ്ങളായി തുടരുന്ന കലാപത്തിന് അറുതി വരുത്തൂവെന്ന് പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തില് നന്നല്ല. ഏത് മതക്കാരാണെങ്കിലും മനുഷ്യാവകാശങ്ങള് ഹനിച്ചു കൂടാ- സ്യൂകി പറഞ്ഞു.

റോഹിങ്ക്യമുസ്ലിംകള്‍ക്കെതിരെ പ്രദേശത്തെ ബുദ്ധമതക്കാര്‍ നടത്തിയ അക്രമങ്ങളെ അപലപിച്ച് സംസാരിക്കാന്‍ സ്യൂകി തയ്യാറാകാതിരുന്നത് നേരത്തെ ഏറെ വിവാദമായിരുന്നു. ഐക്യരാഷ്ട്ര സഭ വരെ നേരിട്ട് അപലപിച്ച ഒരു അതിക്രമത്തെ നിരാകരിക്കുന്നതിന് സ്യൂകി വിസമ്മതിച്ചതോടെ അവര്‍ നയിക്കുന്ന അവകാശസമരങ്ങളില്‍ ആഗോളജനത സംശയിച്ചു തുടങ്ങിയിരിക്കുന്നു.

അതെസമയം സൈനിക വിന്യാസം കലാപത്തിന് പരിഹാരമാകില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പക്ഷം. ഭരണകൂടത്തിന് കീഴിലെ സൈന്യവും പട്ടാളവുമെല്ലാം അക്രമികളായ ബുദ്ധമതക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ഇതു വരെ സ്വീകരിച്ചിരുന്നതെന്ന് അവര്‍ വാദിക്കുന്നു.

മാനേജ്മെന്റിന്‍റെ കര്‍ക്കശ നിലപാട്; കോഴിക്കോട് സിറാജ് ഓഫീസില്‍ വാകേറ്റവും സമരപരമ്പരയും

കോഴിക്കോട്: വിഘടിത വിഭാഗ ത്തിന്‍റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തി ക്കുന്ന സിറാജ് ദിനപത്രത്തില്‍ ഒരു തൊഴിലാളിയെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഓഫീസില്‍ വാകേറ്റവും പത്രപ്രവര്‍ത്തക യൂണിയനുകളുടെ സമര പരമ്പരയും അരങ്ങേ റുകയാണ്.
സംഭവത്തില്‍ കാന്തപുരം അടക്ക മുള്ള നേതാക്കള്‍ ഇടപെട്ടിട്ടും വിഘടിത എസ് .വൈ.എസ് സംഘടനാ പ്രവര്‍ത്തകര്‍ അടങ്ങുന്ന സിറാജ് തൊഴിലാളികള്‍ പത്രപ്രവര്‍ത്തക യൂണിയനുകളായ കെ.യു.ഡബ്ല്യു.ജെയും കെ.എന്‍.ഇ.എഫിനെയും കൂട്ടു പിടിച്ചു ശക്തമായ സമരവുമായി രംഗത്തിറ ങ്ങിയിരിക്കുകയാണിപ്പോള്‍...
മൂന്ന് മാസം മുമ്പ് ആരംഭിച്ച സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു ട്രേഡ് യൂണിയനുകളും സംയുക്തമായി ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സിറാജിന്‍റെ  കോഴിക്കോട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ബിനീഷിനെ പിരിച്ചുവിട്ടത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായാണെന്ന് പത്രപ്രവര്‍ത്തക യൂണിയനുകള്‍ ആരോപിച്ചു. കെ.എന്‍.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിറാജ് സെല്ലിലെ മുന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്ന ബിനീഷ് നിലവില്‍ കെ.എന്‍.ഇ.എഫിന്റെ സിറാജ് സെല്ലിലെ ട്രഷറര്‍ ആണ്. 16 വര്‍ഷക്കാലമായി സിറാജില്‍ പ്രവര്‍ത്തിച്ചു വരുന്ന തൊഴിലാളി കൂടിയാണ് ബിനീഷ്.
മാനേജ്‌മെന്റിന്റെ ദുഷ്പ്രഭുത്വമാണ് ബിനീഷിന്റെ സസ്‌പെന്‍ഷനിലൂടെ വെളിവാക്കപ്പെടുന്നത്. ട്രേഡ് യൂണിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മാനേജുമെന്റുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കള്ള കേസുകളില്‍ ഉള്‍പ്പെടുത്താനും പുറത്താക്കാനുമുള്ള ഇത്തരം നടപടികള്‍ അപലപനീയം കൂടിയാണ്.
എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകനെ മര്‍ദിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് ബിനീഷിനെ സസ്‌പെന്റ് ചെയ്തതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ 15ന് സെക്ഷനിലുള്ള ഒരു തൊഴിലാളിയുമായി വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ പരാതി നല്‍കിയ തൊഴിലാളി ബിനീഷിനെതിരെ നല്‍കിയ പരാതി വാക്കാല്‍ പിന്‍വലിച്ചിട്ടും മാനേജ്‌മെന്റ് അത് അംഗീകരിക്കുകയുണ്ടായില്ല. നല്‍കിയ പരാതി പിന്‍വലിക്കാനാവില്ല എന്നാണ് ഇവരുടെ നിലപാട്.
ബിനീഷിനെതിരെ മാനേജ്‌മെന്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഒട്ടും സുതാര്യമായിരുന്നില്ല അന്വേഷണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നടപടിയെ കുറിച്ച് ബിനീഷിനോട് അന്വേഷിക്കുകപോലും ചെയ്യാതെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കുകയായിരുന്നു എന്ന പരാതിയും അന്വേഷണത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ബിനീഷിന് ഇതുവരെയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
 അതേസമയം കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് ഇറക്കിയ ലഘുലേഖയില്‍ മൂന്ന് വര്‍ഷം മുമ്പുള്ള പഞ്ചിങ്ങ് റിപ്പോര്‍ട്ടിന്റെ പേരിലാണ് ബിനീഷിനെ സസ്‌പെന്റ് ചെയ്തതെന്നും മാനേജ്‌മെന്റ് പറയുന്നു.
എന്നാല്‍ സ്ഥിതി അതല്ലെന്നും മാനേജ്‌മെന്റിലെ ചില ആളുകളുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്നും അതാണ് സസ്‌പെന്‍ഷന്‌ പിന്നിലെന്നും തൊഴിലാളികള്‍ പറഞ്ഞു.
രണ്ട് ട്രേഡ് യൂണിയനുകളും പ്രശ്‌നപരിഹാരത്തിനായി വിവിധ തലങ്ങളില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നം പരിഹാരിക്കാത്തതിനെ തുടര്‍ന്ന് സമര പരിപാടികള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ജൂലൈ 23ന് ട്രേഡ് യൂണിയന്‍ കരിദിനവും ആചരിച്ചിരുന്നു. 
അതിനിടെ, തൊഴിലാളികളുടെ  പണിമുടക്ക് തകര്‍ക്കാന്‍ മാനേജ്‌മെന്റ് മതപരമായ ഭിന്നിപ്പ് തൊഴിലാളികള്‍ക്കിടയില്‍ നടത്താനുള്ള ശ്രമം നടത്തിയെങ്കിലും വിലപോയില്ല. കഴിഞ്ഞ ദിവസം പത്രത്തിലെ മുസ്ലിം ജീവനക്കാരുടെ യോഗം കോഴിക്കോട് മര്‍കസ് കോംപ്ലകിസില്‍ വിളിച്ചു ചേര്‍ത്തിരുന്നു. മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ലയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. എന്നാല്‍ ഇത്തരം കുത്സിതശ്രമങ്ങള്‍ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തങ്ങള്‍ക്കിടയില്‍ വിജയിക്കില്ലെന്നും, നിലവാരമില്ലാത്ത ഇത്തരം കളികള്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജീവനക്കാര്‍ മടങ്ങിയത്.

തീവ്രവാദികള്‍ക്കും ആദര്‍ശ വിരുദ്ധര്‍ക്കും അംഗത്വം നല്‍കില്ല -SKSSF

മലപ്പുറം: പാരമ്പര്യമായി വിശ്വസിച്ചു വരുന്ന ആചാര അനുഷ്ഠാനങ്ങളെ മുന്‍ഗാമികളുടെ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമായി സ്വയം അര്‍ത്ഥം നല്‍കി ആദര്‍ശവ്യതിയാനം സൃഷ്ടിക്കുന്നവര്‍ക്കും ലോകത്തു തന്നെ മാതൃകയാകും വിധം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ അനുകരിക്കുന്നവര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കില്ലെന്ന്SKSSF മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
''വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം'' എന്ന മുദ്രാവാക്യവുമായി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആചരിക്കുന്നതിന്റെ ഭാഗമായി രണ്ടായിരത്തി ഒരുനൂറ്റി മുപ്പത്തിഏഴ് (2137)ശാഖകളില്‍ അംഗത്വ വിതരണത്തിന്ന് മേഖല, ജില്ല നേതാക്കള്‍ നേതൃത്വം നല്‍കി. ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉല്‍ഘാടനം പാണക്കാട് നൂര്‍മഹലില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ്ങ് കോളേജ് സെക്കന്റിയര്‍ വിദ്യാര്‍ത്ഥി ജാവേദ് ഹൂസൈന്‍ തലക്കടത്തൂരിന് നല്‍കി നിര്‍വ്വഹിച്ചു.
26 മേഖലകളില്‍നിന്നും പുതുതായി അംഗത്വത്തിന്ന് അപേക്ഷ നല്‍കിയവര്‍ക്കും വിതരണം ചെയ്തു. 4 ാം തിയ്യതി ഞായറാഴ്ച 3 മണിക്ക് പുത്തണത്താണിയിലും മലപ്പുറത്തും മേഖല സാരഥി സംഗമങ്ങളില്‍ മേഖല വിപചനത്തിന്ന് അന്തിമ രൂപം നല്‍കും. 8 ാം തിയ്യതി വ്യാഴം 3 മണിക്ക് മലപ്പുറം സുന്നിമഹലില്‍ ജില്ല, മേഖല നിരീക്ഷകന്മാര്‍ റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ സംഗമിക്കുന്ന ജില്ലാ മുശാവറയില്‍ അംഗത്വ വിതരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ഇലക്ഷന്‍ മാന്വല്‍ വിശകലനവും നടക്കും
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പി. എം. റഫീഖ് അഹ്മദ് അദ്യക്ഷത വഹിച്ചു. ജാഫര്‍ ഫൈസി പഴമള്ളൂര്‍, ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍, വി.കെ. ഹാറൂന്‍ റഷീദ്, ജലീല്‍ ഫൈസി അരിമ്പ്ര, ഷംസുദ്ദീന്‍ ഒഴുകൂര്‍, കെ.ടി. അമാനുള്ള, കെ.പി. സിദ്ദീഖ് ചെമ്മാട്, സഹീര്‍ അന്‍വരി പുറങ്ങ്, റഹീം കൊടശ്ശേരി, ഇ.സാജിദ് തിരൂര്‍, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, ശിഹാബ് കുഴിഞ്ഞോളം, അലി അക്ബര്‍ ഊര്‍ക്കടവ്, ഇബ്‌റാഹീം ഫൈസി ഉഗ്രപുരം, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ പങ്കെടുത്തു.

SYS 60 - വാര്‍ഷികം: ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം 2012 ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്തും. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ 60-ാം വാര്‍ഷിക സമ്മേളന പ്രമേയവും തിയ്യതിയും സ്ഥലവും പ്രഖ്യാപിക്കും. സംസ്ഥാന മുഖ്യമന്ത്രി, മന്ത്രിമാര്‍, സമസ്ത പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസില്‍ മാധ്യമ വിചാരണ, രാഷ്ട്രനിര്‍മിതിക്ക് വിദ്യാര്‍ത്ഥികളുടെ പങ്ക്, അധ്യാപക സംഗമം, ഇസ്‌ലാമിക മാനേജ്‌മെന്റ്, വിദ്യാര്‍ത്ഥികളുടെ കലാമേള, സൗഹൃദ സദസ്സ്, ആദര്‍ശ സമ്മേളനം, യുവജന മീറ്റ്, ഉലമാ-ഉമറാ സംഗമം എന്നിവ സംഘടിപ്പിക്കും.
പ്രഖ്യാപന സമ്മേളനത്തിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ഇതിനകം വാഹനങ്ങളും ട്രൈന്‍ ബോഗികളും ബുക്ക് ചെയ്തിട്ടുണ്ട്. അതിവിപുലമായ പ്രഖ്യാപന സമ്മേളന പ്രചാരണ പരിപാടി സംസ്ഥാന വ്യാപകമായി നടന്നുവരുന്നു. തെക്കന്‍ ജില്ലകളില്‍ വാഹന പ്രചാരണ ജാഥകളും നടത്തും. തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജമാല്‍ തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ച അവതരിപ്പിച്ചു. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, ബീമാപള്ളി റശീദ്, മണ്‍വിള സൈനുദ്ദീന്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫഖ്‌റുദ്ദീന്‍ ബാഖവി, ശാനവാസ് കണിയാപുരം, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഹസന്‍ ആലംകോട്, എം.എ.അബ്ദുല്‍ലത്വീഫ് മുസ്‌ലിയാര്‍, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അഹ്മദ് റശാദി, അഹ്മദ് ഉഖൈല്‍, ടി.ആലിബാവ സംസാരിച്ചു.

ത്രിശൂര്‍  ജില്ല SKSSF ദുബായ്  കമ്മിറ്റി യുടെ ആഭിമുക്യത്തില്‍ ഇസ്രാഅ - മിഹ്റാജ് പ്രഭാഷണം, ബര്‍ - ദുബായ് ഫാറൂക്ക് മസ്ജിദില്‍        ( 14-06-2012, വ്യാഴം) 




സ്‌ത്രീ ശാക്തീകരണം മഹല്ലുകള്‍ അജണ്ടയാക്കണം : IBAD

കോഴിക്കോട് സമൂഹ നിര്‍മിതിയുടെ അടിത്തറയായ സ്‌ത്രീ സമൂഹത്തെ ധാര്‍മികമായി സംസ്‌കരിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ മഹല്ല്‌ കമ്മിറ്റികള്‍ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്ന്‌ SKSSF ഇബാദ്‌ പന്നിയങ്കര അലവിയ്യകാമ്പസില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ സംസ്ഥാന ശില്‍പശാല അഭിപ്രായപ്പെട്ടുവര്‍ധിച്ചു വരുന്ന ഒളിച്ചോട്ടങ്ങളും വിവാഹ മോചനങ്ങളും പ്രതിരോധിക്കാന്‍ ക്രിയാത്മകമായ പദ്ധതികള്‍ സ്‌ത്രീകള്‍ക്കിടയില്‍ നടപ്പാക്കുക തന്നെ വേണം.
ഇബാദ്‌ നടപ്പാക്കുന്ന മഹല്ല്‌ പ്രൊജക്‌ടിന്‍റെ ഭാഗമായുള്ള ശില്‍പശാല കുരുന്നുകള്‍ എഡിറ്റര്‍ പി.കെ.മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തുഗൈനക്കോളജിഇസ്‌ലാം നിര്‍വചിക്കുന്നുദഅ്‌വത്ത്‌ നമ്മുടെ ലക്ഷ്യമാണ്‌ ബാധ്യതയുംസ്‌ത്രീകര്‍മശാസ്‌ത്രത്തിന്‍റെ നേര്‍പാഠംവിശ്വാസംനേരറിവും നേര്‍വഴിയും,എന്നീ വിഷയങ്ങളില്‍ ഇബാദ്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ആസിഫ്‌ ദാരിമി പുളിക്കല്‍,കെ.എംശരീഫ്‌ പൊന്നാനി.പിഅബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്രഅബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ ക്ലാസെടുത്തുപി.ടി.കോമുക്കുട്ടി ഹാജി ചേളാരിഉമറുല്‍ ഫാറൂഖ്‌ കൊടുവള്ളിറശീദ്‌ ബാഖവി എടപ്പാള്‍അബ്‌ദുറസാഖ്‌ പുതുപൊന്നാനി പ്രസംഗിച്ചു.

IBAD ഏരിയാ ക്യാമ്പുകള്‍ തുടങ്ങി


കോഴിക്കോട് : പ്രവര്‍ത്തന ശാക്തീകരണ കാമ്പയിന്‍റെ ഭാഗമായി SKSSF ദഅ്‌വാ സമിതിയായ ഇബാദ്‌ വിവിധ ഏരിയകളില്‍ സംഘടിപ്പിക്കുന്ന ദഅ്‌വാ ക്യാമ്പുകള്‍ക്ക്‌ തുടക്കമായി.തെരഞ്ഞെടുക്കപ്പെട്ട ദാഇമാര്‍ പങ്കെടുക്കുന്ന ക്യാമ്പുകള്‍ എല്ലാ ഏരിയകളിലും ഏകീകൃത രീതിയിലാണ്‌ നടക്കുക. പ്രബോധനം; രീതിയും പ്രയോഗവും, ഇര്‍ശാദ്‌, തസ്‌കിയത്ത്‌ എന്നീ വിഷയാവതരണങ്ങളും ചര്‍ച്ച, പ്രൊജക്‌ട്‌ സമര്‍പ്പണം, ഏരിയാ സമിതി രൂപീകരണം എന്നിവയും ഉള്‍കൊള്ളിച്ചതാണ്‌ ക്യാമ്പുകള്‍.


സംസ്ഥാന തല ഉദ്‌ഘാടനം തിരൂരങ്ങാടി പറമ്പില്‍പീടികയില്‍ ഇബാദ്‌ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ നിര്‍വഹിച്ചു. ആസിഫ്‌ ദാരിമി പുളിക്കല്‍, കെ.എം. ശരീഫ്‌ പൊന്നാനി, അബ്‌ദുറഹ്‌മാന്‍ ഫൈസി കൂമണ്ണ ക്ലാസെടുത്തു. ഏരിയാ സമിതി: പി.ടി. കോമുക്കുട്ടി ഹാജി (കണ്‍വീനര്‍), കെ.ടി.കെ.ഇഖ്‌ബാല്‍ (അസി. കണ്‍വീനര്‍)

നാദാപുരം സമസ്‌ത ഓഫീസില്‍ നടന്ന ക്യാമ്പ്‌ ടി.വി.സി. അബ്‌ദുസ്സമദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു.ഡോ.സഈദ്‌ ഹുദവി, കെ.എം. ശരീഫ്‌, അബ്‌ദുറസാഖ്‌ പുതുപൊന്നാനി, റശീദ്‌ കൊടിയൂറ ക്ലാസെടുത്തു.ഏരിയാ സമിതി: ഹാരിസ്‌ റഹ്‌മാനി (കണ്‍വീനര്‍), മുഹമ്മദ്‌ ത്വയ്യിബ്‌ (അസി. കണ്‍വീനര്‍).



കൊടുങ്ങല്ലൂര്‍ ഏരിയാ ക്യാമ്പ്‌ കൈപമംഗലം എം.ഐ.സി. യില്‍ എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡണ്ട്‌ ശറഫുദ്ദീന്‍ മൗലവിയും പെരിന്തല്‍മണ്ണ ഏരിയാ ക്യാമ്പ്‌ ഹനഫി മസ്‌ജിദ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ സാലിം ഫൈസി കൊളത്തൂരും ഉദ്‌ഘാടനം ചെയ്‌തു. കൊണ്ടോട്ടി ഏരിയാ ക്യാമ്പ്‌ 26 ന്‌ (ശനി) 2 മണിക്ക്‌ അറവങ്കര പാസ്സ്‌ അങ്കണത്തില്‍ അബ്‌ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്‌ഘാടനം ചെയ്യും.

കലാമേള ടൈം ഷെഡ്യൂള്‍


വിമോചനയാത്രയ്ക്ക്‌ പ്രൌഢോജ്വല സമാപനം; വിഘടിത പാളയത്തില്‍ അടിയൊഴുക്കുകള്‍ ശക്തം. സഖാഫികളും കൂട്ടത്തോടെ സമസ്തയിലേക്ക്..


പ്രൊഫകെആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷ ഭാഷണം നടത്തുന്നു

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

ഗവചീഫ് വിപ്പ് പി.സി ജോര്‍ജ് സംസാരിക്കുന്നു


വിമോചനയാത്ര സമാപന സമ്മേളനത്തില്‍ SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ എടുത്ത പ്രതിജ്ഞ:

പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ വിമോചനയാത്ര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ഇസ്‌ലാം മനുഷ്യ നന്മക്കും മാനസിക ശുദ്ധീകരണത്തിനുമുള്ള ദൈവിക മാര്‍ഗമാണ്‌വിശുദ്ധിയും ലാളിത്യവുമാണ്‌ അതിന്‍റെ മുഖമുദ്രസമാധാനപരമായ സഹവര്‍ത്തിത്വവും ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും അതിന്‍റെ ചരിത്രമാണ്‌ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയാണ്‌ഇന്ത്യമഹാരാജ്യത്തിന്‍റെ നിയമശാസനകള്‍ അംഗീകരിച്ച്‌ കൊണ്ട്‌ തന്നെ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുകയാണ്‌ലോകാനുഗ്രഹിയും ഞങ്ങളുടെ സര്‍വസ്സ്വവുമായ പ്രവാചകനെ പോലും വാണിജ്യ വത്‌കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഞങ്ങള്‍ സന്ധിയില്ലാ സമരം തുടരുംസമാധാനവും സംയമനവും പാലിച്ച്‌ കൊണ്ട്‌ തന്നെ പ്രവാചക നിന്ദയെയും ആത്മീയ വാണിഭങ്ങളെയും ചെറുത്ത്‌ തോല്‍പിക്കുമെന്ന്‌ ഈ തലസ്ഥാന നഗരിയില്‍ നിന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവ്യാജമാണെന്ന്‌ തെളിയിക്കപ്പെട്ട കേശത്തിനായി കേന്ദ്രം പണിയാനും സാമ്പത്തിക തട്ടിപ്പിനുമുള്ള ശ്രമങ്ങള്‍ നിയമാനുസൃത മാര്‍ഗത്തിലൂടെ ചെറുക്കാമെന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

പാണക്കാട്‌ കുടുംബത്തെ കവച്ചുവെക്കാന്‍ ശ്രമിക്കുന്നത്‌ മൗഢ്യം : പി.സി ജോര്‍ജ്‌

തിരുവനന്തപുരം : കേരളീയ സമൂഹത്തില്‍ ആത്മീയ വേഷം ചമഞ്ഞ്‌ മുസ്‌ലിം സമുദായത്തിന്‍റെ അനിഷേധ്യ നേതൃത്വത്തെ വെല്ലുവിളിക്കും വിധം പാണക്കാട്‌ കുടുംബത്തെക്കാള്‍ ഉയരാന്‍ ശ്രമിക്കുന്നത്‌ ശുദ്ധ മൗഢ്യമാണെന്ന്‌ ഗവണ്‍മെന്‍റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞുകേരളീയ സമൂഹത്തില്‍ പാണക്കാട്‌ കുടുംബത്തിനുള്ള മേല്‍ക്കോയ്‌മ ചരിത്രം സമ്മതിച്ചതാണെന്നും അത്‌ തിരുത്താന്‍ മാത്രം ആരും വളര്‍ന്നിട്ടില്ലെന്നും അത്തരം പാഴ്‌വേലകള്‍ക്ക്‌ ശ്രമിക്കുന്നത്‌ കേരളത്തിലെ ധാര്‍മിക അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ കഴിഞ്ഞ പതിനെട്ടിന്‌ മംഗലാപുരത്ത്‌ നിന്നും തുടങ്ങിയ വിമോചനയാത്രയുടെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരത്തിനെതിരെ ജനകീയ കുറ്റപത്രം പുറപ്പെടുവിച്ചു . .

തിരുവനന്തപുരം : മതത്തിന്‍റെ മറവില്‍ പൊതുജനത്തെ വഞ്ചിച്ച്‌ മാനവികതയെ മുഖംമൂടിയണിയുന്ന കാന്തപുരത്തിനെതിരെ വിമോചനയാത്ര സമാപന സമ്മേളന നഗരിയില്‍ ജനകീയ കുറ്റപത്രം SKSSFസംസ്ഥാന വൈപ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായ്‌ അവതരിപ്പിച്ചുകാന്തപുരം കാലങ്ങളായി നടത്തിവരുന്ന വിവിധ തട്ടിപ്പുകളുടെ സംക്ഷിത വിവരമാണ്‌ കുറ്റപത്രത്തിലുള്ളത്‌.വിശ്വാസ-സാമൂഹ്യ-സാമ്പത്തികപരമായ പത്തോളം കുറ്റങ്ങളാണ്‌ കുറ്റപത്രത്തിലുള്ളത്‌.

ആത്മീയതചൂഷണത്തിനെതിരെ ജിഹാദ്‌. SKSSF വിമോചനയാത്ര സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കുറ്റപത്രം:

1. സമഗ്രജ്ഞാനിയും പരമാധികാരിയുമാണ്‌ പ്രപഞ്ചനാഥനായ അല്ലാഹു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസംഇലപൊഴിയുന്നതും സമുദ്രാന്തര്‍ഭാഗങ്ങളിലെ ഇരുണ്ട ഗര്‍ഭങ്ങളില്‍ നടക്കുന്ന ചലനങ്ങളും അറിയുന്നവന്‍ അല്ലാഹുവാണ്അവന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന്‌ ഒന്നും അവന്‍റെ ഉദ്ദേശ്യമില്ലാതെ ആര്‍ക്കും പ്രാപിക്കാനാവില്ല എന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുഎന്നാല്‍ സര്‍വ്വജ്ഞാനിയും പ്രപഞ്ച പരിപാലകനുമായ അല്ലാഹുവിന്‌ കാന്തപുരത്തെ അറിയിക്കാതെ ഒന്നും ചെയ്യാനാവില്ല എന്ന വാദം മുഖേന അടിസ്ഥാനപരമായ വിശ്വാസത്തിന്‍റെ അതിര്‍വരമ്പുകളാണ്‌ കാന്തപുരം ലംഘിച്ചത്‌.
2. ലോകസംസ്‌കൃതിക്ക്‌ വ്യക്തിജീവിതത്തിലെ വിശുദ്ധിയും വൃത്തിയും പഠിപ്പിച്ചത്‌ പ്രവാചകനാണ്‌.പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യാണ്‌പ്രഗത്ഭരായ ചരിത്രകാന്‍മാര്‍ പോലും ഈ മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തിവ്യക്തി സൗന്ദര്യത്തിന്‍റെ ആള്‍രൂപമാണ്‌ പ്രവാചകന്‍നബിയെ പ്രാകൃതനായി ചിത്രീകരിച്ചത്‌ തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടിയാണ്‌പ്രസ്‌തുത വ്യാജകേശത്തിന്‍റെ സ്രോതസ്സിലുള്ള നീളമുള്ള കേശങ്ങളെ ന്യായീകരിക്കാന്‍ പ്രവാചക തിരുമേനി ആറുവര്‍ഷമായി മുടിവെട്ടിയിരുന്നില്ല എന്ന്‌ വാദിക്കുന്നുതിരുമേനിയുടെ ജീവിത ശീലത്തെ ദുര്‍വ്യാഖ്യാനിച്ചത്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചക നിന്ദയായി ഞങ്ങള്‍ കാണുന്നു.
3. പ്രവാചക കുടുംബത്തെ അപമാനിക്കുന്നതില്‍ കാന്തപുരത്തിന്‍റെ രീതി അക്ഷന്തവ്യമായ അപരാധമാണ്‌നബി തിരുമേനിയുടെ കുടുംബത്തിന്‌ മുസ്‌ലിം സമൂഹം നല്‍കുന്ന സ്‌നേഹാദരം വലുതാണ്‌അത്‌ വിശ്വാസത്തിന്‍റെ ഭാഗവുമാണ്‌കാന്തപുരം തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടി പ്രശസ്‌ത പ്രവാചക കുടുംബമായ ബറകാത്തി പരമ്പയിലാണ്‌ മുംബൈയിലെ സാധാരണക്കാരനായ ജാലിയാവാലയെ ഉള്‍പെടുത്തിയത്‌പ്രവാചക കുടുംബത്തിലുള്ളവനല്ലെന്ന്‌ സ്വയം സമ്മതിച്ച ജാലിയാവാലയെ തന്‍റെ നിലനില്‍പിന്‌ വേണ്ടി പ്രവാചക കുടംബ പരമ്പരയില്‍ ഉള്‍പെടുത്തി തിരുകുടുംബത്തെ സമൂലമായി അപമാനിച്ചു.
4. സത്യവിശ്വാസിക്ക്‌ നബിതിരുമേനിയേക്കാള്‍ സ്രേഷ്‌ഠനായി മറ്റൊരാളെ കാണാനാവില്ലതങ്ങളുടെ സര്‍വ്വസ്വവും പുണ്യനബി തങ്ങലാണെന്നാണ്‌ മുസ്‌ലിംകളുടെ വിശ്വാസംസത്യവിശ്വാസികള്‍ക്ക്‌ സ്വശരീരത്തേക്കാള്‍ ഏറ്റവും ബന്ധപ്പെട്ടത്‌ നബി തിരുമേനി (സ്വ)യാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുപുണ്യനബിയെ സന്ദര്‍ശിക്കുന്നതിനേക്കാള്‍ യോഗ്യമായത്‌ കാന്തപുരത്തെ സന്ദര്‍ശിക്കുന്നതാണെന്ന്‌ ആ വിഭാഗം വാദിക്കുന്നുഇത്‌വരെ നിഷേധിക്കപ്പെടാതെയുള്ള ഇത്തരം വാദം ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ നിഷേധിക്കുന്ന വിധത്തിലുള്ള ഹീനപ്രവര്‍ത്തിയാണ്‌സ്വയം പ്രശംസിക്കപ്പെടാനും പൊങ്ങച്ച വ്യക്തിത്വം സൃഷ്‌ടിക്കാനും ശ്രമിക്കുന്ന കാന്തപുരം സ്ഥാപിത ഇസ്‌ലാമിക പ്രമാണങ്ങളെയാണ്‌ ചവിട്ടിമെതിക്കുന്നത്‌.
5. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആധികാരികത സ്ഥാപിതമാവുന്നതില്‍ സുപ്രധാന ഘടകമാണ്‌ കൈമാറ്റ പരമ്പര (സനദ്‌). പരമ്പര വേണമെന്ന്‌ പറഞ്ഞത്‌ കാന്തപുരം തന്നെയാണ്‌വളരെ പവിത്രതയോടെ കാണുന്ന കൈമാറ്റ പരമ്പര തട്ടിപ്പടച്ചുണ്ടാക്കാന്‍ അദ്ദേഹം തയ്യാറായിഇസ്‌ലാമിക പ്രമാണങ്ങളെ പുല്ലുവില കല്‍പിച്ച്‌ അവയെ കൃത്രിമമായി നിര്‍മിക്കാനുള്ള ഹീനനീക്കം മുസ്‌ലിം സംസകൃതിയോടുള്ള വെല്ലുവിളിയാണ്‌പ്രവാചകന്‍റെ പേരില്‍ കൃത്രിമ പരമ്പര സൃഷ്‌ടിക്കുന്നതിലൂടെ പുണ്യനബി അനാദരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌.
6. പ്രവാചകന്‍റെ തിരുശരീരം ഏറെ ബഹുമാനാദരവുകളോടെയാണ്‌ മുസ്‌ലിംകള്‍ വിശേഷിപ്പിക്കുക.മലയാള പദങ്ങളില്‍ പോലും പ്രയോഗരീതിയില്‍ കൂടുതല്‍ ബഹുമാനം ഉദ്ദീപിപ്പിക്കുന്ന വിധമുള്ള പ്രയോഗങ്ങളാണ്‌ മുസ്‌ലിംകള്‍ നടത്തുകകാന്തപുരം പുണ്യനബിയുടെ തിരുശരീരത്തെ ജഡമെന്ന്‌ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത്‌ പൊറുക്കാനാവില്ല.
7. എന്‍റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ ചമച്ച്‌ ഉണ്ടാക്കുന്നവര്‍ നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കട്ടെ എന്നാണ്‌ തിരുവചനംപ്രവാചകവചനങ്ങളുടെ പരമ്പരകള്‍ സസൂക്ഷമം പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ്‌ മുന്‍ഗാമികളായ ഹദീസ്‌ പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്‌നേരിയ സംശയങ്ങള്‍ക്ക്‌ പോലും ഇടം കൊടുക്കാതെയാണ്‌ പ്രവാചക വിജ്ഞാനങ്ങള്‍ കൈകാര്യം ചെയ്‌തത്‌എന്നാല്‍ കാന്തപുരം യാതൊരു പ്രമാണങ്ങളുമില്ലാതെ വ്യജകേശം കൊണ്ട്‌ വന്ന്‌ സമുദായത്തെ വഞ്ചിച്ചുആദ്യം പ്രമാണമുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ സമ്മേളനം നടത്തിപിന്നീട്അതിലെ വൈരുധ്യം ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ പ്രമാണത്തെ തന്നെ തള്ളിപ്പറയുകയും ചെയ്‌തുസഹിക്കാനാവാത്ത തെറ്റാണ്‌ പ്രവാചകന്‍റെ പേരില്‍ ഇദ്ദേഹം നടത്തിയത്‌മുടിപ്പള്ളിയുടെ പിന്നില്‍ സാമ്പത്തിക അജണ്ട ലക്ഷ്യം വെച്ച്‌ കാന്തപുരം നടത്തുന്ന ഹീനരീതിയാണ്‌ വ്യാജകേശം.
8. ആത്മീയതയുടെ മറവില്‍ ഇവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ സുവിധിതമാണ്‌ജനങ്ങളുടെ കൈയ്യില്‍ നിന്ന്‌ ഓഹരികള്‍ പിരിച്ചെടുത്ത്‌ വന്‍സാമ്പത്തിക തട്ടിപ്പിന്‌ നേതൃത്വം കൊടുത്ത ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാതാണ്‌.
9. കേരളമുസ്‌ലിം സമൂഹം സമുദായ സൗഹാര്‍ദ്ദത്തിന്‍റെ വഴികണ്ടവരാണ്‌മഹാരഥന്‍മാരായ പണ്ഡിതന്‍മാരും സയ്യിദുമാരും സൗഹൃദത്തിന്‍റെ സന്ദേശമാണ്‌ നമുക്ക്‌ പകര്‍ന്ന്‌ തന്നത്‌ഈ ബഹുസ്വര സമൂഹജീവിത പരിസരത്തില്‍ നേതക്കാള്‍ കാണിച്ച മഹിത പാരമ്പര്യം ചരിത്ര വസ്‌തുതയാണ്‌എന്നാല്‍ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെയും സുന്നി ടൈഗര്‍ ഫോഴ്‌സിന്‍റെയും പ്രചോദന കേന്ദ്രം കാന്തപുരമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌കേരളത്തില്‍ ആദ്യത്തെ തീവ്രവാദ മന്ത്രം ഇദ്ദേഹമാണ്‌ ഉരുവിട്ടത്‌നിരവധി കൊലപാതകങ്ങള്‍ ഉള്‍പടെ ഒട്ടേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരും ഈ ഗ്രൂപ്പിന്‍റെ നേതാക്കളും പ്രവര്‍ത്തകരുമാണ്‌ചെയ്‌ത തെറ്റുകള്‍ക്ക്‌ സമൂഹ മധ്യേ പശ്ചാത്തപിക്കാതെ മാനവികതയുടെ മുഖമൂടി അണിയുന്നത്‌ പ്രബുദ്ധരായ കേരളീയ സമൂഹം തിരിച്ചറിയണം.
10. മഹാരഥന്‍മാരായ ഗുരുസ്രേഷ്‌ഠരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ കേരള മുസ്‌ലിം പരിസരത്തില്‍ അനൈക്യത്തിന്‍റെ വിത്തുപാകിയത്‌ കാന്തപുരമാണ്‌നിരവധി പള്ളികളും മദ്രസകളും ഓഹരിവെച്ച്‌ നമ്മുടെ മാനസകങ്ങളില്‍ ഭിത്തി തീര്‍ത്തവര്‍ സാമുദായിക ഛിദ്രതയുടെ വാഹകരാണ്‌.ഐക്യത്തിന്‍റെ പുതിയ അപ്പോസ്‌തല വേഷം കെട്ടുന്ന ഇദ്ദേഹം ഒരു ജനതയുടെ ചരിത്ര ബോധത്തെ പരിഹസിക്കുകയാണ്‌.


പാണക്കാട്‌ കുടുംബത്തിന്‌ ബദലാവാന്‍ ശ്രമിക്കുന്നവരെ സമൂഹം തള്ളിക്കളയും : മന്ത്രി ഡോ.എം.കെ മുനീര്‍

കണ്ണനെല്ലൂര്‍ വിമോചനയാത്ര സ്വീകരണം ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്ണനല്ലൂര്‍ : മുസ്‌ലിംകളുടെ സര്‍വാദരണീയനായ നേതാവും ആത്മീയമേഖലയിലെ അവസാന വാക്കുമാണ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ഇതിന്‌ അവകാശവാദവുമായി ആര്‌ വന്നാലും ആരെ ഉയര്‍ത്തിക്കാട്ടാന്‍ ഏത്‌ മുസ്‌ലിം നാമധാരികള്‍ ശ്രമിച്ചാലും സമൂഹം തള്ളിക്കളയുമെന്ന്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞുആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSFനടത്തുന്ന വിമോചന യാത്രയുടെ കൊല്ലം ജില്ലാ പര്യടനത്തിന്‍റെ സമാപന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംആത്മീയ ചൂഷണം കേവലം ഒരു മതത്തിന്‍റെ മാത്രം പ്രശ്‌നമായി കാണരുതെന്നും അപലപനീയമായ സാമൂഹിക തിന്മ എന്ന നിലക്ക്‌ തന്നെ സര്‍വ്വ മതങ്ങളാലും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജില്ലാ അതിര്‍ത്തിയില്‍ നിന്ന്‌ വന്‍ ജനാവലിയാണ്‌ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ കരുനാഗപ്പള്ളിയിലേക്ക്‌ ആനയിച്ചത്‌സമ്മേളനം അഡ്വശ്യാം സുന്ദര്‍ ഉദ്‌ഘാടനം ചെയ്‌തു.ആശയങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ ചൂഷണ പ്രവണത കടന്നു വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞുഅബ്‌ദുസ്സമദ്‌ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചുഅബ്‌ദുല്ല തങ്ങള്‍അബ്‌ദുല്ല കൂട്ടറ,ശമീര്‍ ഫൈസിജലീല്‍ ഇടപ്പള്ളിക്കോട്ടഹുസൈന്‍ ഫൈസിത്വല്‍ഹത്‌ അമാനിഹാരിസ്‌ ഫൈസി,ഷാജഹാന്‍ ഫൈസിഅമ്പുവിള ലത്തീഫ്‌പി.ടി ഉസ്‌താദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത സ്വീകരണ കേന്ദ്രമായ അഞ്ചലില്‍ അഡ്വകെരാജു എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു.ചൂഷണം മതങ്ങള്‍ക്കതീതമായി എതിര്‍ക്കപ്പെടേണ്ടതും ഈ വഴിയില്‍ നടത്തപ്പെടുന്ന മുന്നേറ്റങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞുയോഗത്തില്‍ സുബൈര്‍ സാഹിബ്‌ അധ്യക്ഷം വഹിച്ചു.സലീം ചടയമംഗലംമുഹമ്മദ്‌ ദാരിമി വെട്ടപ്പാറഅഡ്വ ആര്‍.എസ്‌ അരുണ്‍രജ്‌ എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ തന്നെ മൂന്നാം സ്വീകരണ കേന്ദ്രമായ പറവൂര്‍ തെക്കുംഭാഗത്ത്‌ അനവധിപ്രവര്‍ത്തകരുടെ നിലക്കാത്ത ആശംസകളേറ്റുവാങ്ങിയ സംഗമം റഹീം ചുഴലി ഉദ്‌ഘാടനം ചെയ്‌തുജവാദ്‌ ബാഖവി,അന്‍വര്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സമാപന സമ്മേളനത്തിന്‌ പ്രവര്‍ത്തകരുടെ ഊഷ്‌മള വരവേല്‍പിന്‌ ഒടുവില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്‌ മന്ത്രിയും മുസ്‌ലിംലീഗ്‌ സെക്രട്ടറിയുമായ ഡോ.കെ മുനീര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തുആത്മീയതയെ ചൂഷണം ചെയ്യുന്നവര്‍ ആരായാലും സമൂഹം അവരെ തിരിച്ചറിയുമെന്ന്‌ അദ്ദേഹം പറഞ്ഞുഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷിഷ്‌ഠാധിതിയായി പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍ അബ്ദുല്ല ദാരിമിഹാജി എ അബ്ബാസ്‌പി.കെ മുഹമ്മദ്‌ ശഹീദ്‌ ഫൈസിശിഹാബുദ്ദീന്‍ ഫൈസി പൂളപ്പാടംഹക്കീം ഫൈസി അഹ്‌മദ്‌ ഉഖൈല്‍നിസാര്‍ ഫൈസിഫാരിസ്‌ ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസിഓണംപിള്ളി മുഹമ്മദ്‌ ഫൈസിഅയ്യൂബ്‌ കൂളിമാട്‌,ഇസ്‌മാഈല്‍ ഹാജി എടച്ചേരി.പി അഷ്‌റഫ്‌കെ.എന്‍.എസ്‌ മൗലവിഅബ്ദുല്‍ ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ യാത്രക്ക്‌ നേതൃത്വം നല്‍കിഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കംഅബൂബക്‌ര്‍ ഫൈസി മലയമ്മബശീര്‍ ഫൈസി ദേശമംഗലംജാബിര്‍ തൃക്കരിപ്പൂര്‍മുഹമ്മദ്‌ തരുവണസഈദ്‌ വല്ലപ്പുഴ,നാസര്‍ സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി.
മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച യാത്രക്ക്‌ ഇന്ന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയല്‍ സമാപ്‌തിയാവും.